രണ്ടെണ്ണം വീശിയതല്ലേ, അകത്തുള്ള മദ്യത്തിന്‍റെ വീര്യത്തിൽ പൊലീസാണെന്നും നോക്കിയില്ല, കടിച്ചുമുറിച്ചു! റിമാൻ‍ഡ്

Published : Feb 23, 2024, 06:08 PM ISTUpdated : Mar 09, 2024, 10:44 PM IST
രണ്ടെണ്ണം വീശിയതല്ലേ, അകത്തുള്ള മദ്യത്തിന്‍റെ വീര്യത്തിൽ പൊലീസാണെന്നും നോക്കിയില്ല, കടിച്ചുമുറിച്ചു! റിമാൻ‍ഡ്

Synopsis

മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി, മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരാക്രമം കാണിച്ചത്

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണം. മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ കടിച്ചുമുറിച്ച് പരിക്കേൽപ്പിച്ചു. കരികുളം സ്വദേശി അജീഷ് ബാലനാണ് (39) കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ചത്.

അരമണിക്കൂറോളം ചേസ്, കുഞ്ഞിനെപ്പോലും വിട്ടില്ല; പൊന്നാനിയിൽ ഡോ. നൗഫലിനും കുടുംബത്തിനും നേരെ ക്രൂരത, അറസ്റ്റ്

മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി, മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരാക്രമം കാണിച്ചത്. റാന്നി താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ കടിയേറ്റ പൊലീസുകാരന് കാര്യമായ പരിക്കേറ്റിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി എന്നചാണ്. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവാണ് പിടിയിലായത്. വെങ്ങാനൂർ  കോളിയൂർ  മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിനെ  (23) കോവളം പൊലീസാണ് പിടികൂടിയത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ് എച്ച് ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ, സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്യാസ് തീർന്നില്ല, പക്ഷേ അടുപ്പ് കെട്ടു; സിലിണ്ടറിൽ പാചക വാതകത്തിന് പകരം കണ്ടെത്തിയത് പച്ചവെള്ളം! ഏജൻസി കൈമലർത്തിയെന്ന് പരാതി
പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും