തിരുവനന്തപുരത്ത് നടുക്കുന്ന അപകടം; ചീറിപ്പാഞ്ഞ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

Published : Mar 09, 2026, 12:31 AM IST
Accident

Synopsis

നെടുമങ്ങാട് - ആര്യനാട് റോഡിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ച ശ്രീലാൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ കാപ്പാ കേസിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഇന്ന് രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. അപകട സ്ഥലത്ത് നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരിക്കേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിൻ, രാത്രി യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയെ പൊക്കി റെയില്‍വേ പൊലീസ്
പാലക്കാട് നിന്ന് അരൂരെത്തി, സുഹൃത്തുക്കളുടെ മുറിയിൽ നിന്നും ഭാര്യയെ വീഡിയോ കോൾ വിളിച്ച് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു