രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

By Web TeamFirst Published Mar 28, 2024, 8:04 AM IST
Highlights

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ്  കമ്മീഷണർ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടുകയായിരുന്നു. 

ഇടുക്കി: കാറിൽ കടത്തി കൊണ്ടുപോകുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പഴയരിക്കണ്ടം വരകുളം മണപ്പാട്ട്  റിൻസനാണ് ( 36) പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും വാങ്ങിച്ച കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോകവേയാണ് പിടിക്കപ്പെട്ടത്. കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. 

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ്  കമ്മീഷണർ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടുകയായിരുന്നു. 
എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ രാജ്കുമാര്‍ ബി, അനീഷ് ടി.എ, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സേവ്യർ പി.ഡി, ഗ്രേഡ് പ്രിവന്റ് ഓഫീസർ സിജു മോൻ കെ. എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ് ആൽബിൻ ജോസ് ഷോബിൻ മാത്യു ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി ജെയിംസ് പ്രിവന്റിവ് ഓഫീസർ ഗ്രേഡ്  ഷിജു പി കെ, സിവിൽ എക്സൈസ് ഓഫീസർ മണികണ്ഠൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി ഡ്രൈവർ ശശി പികെ എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത്. പ്രതിയെ ഇന്ന് അടിമാലി കോടതിയിൽ ഹാജരാക്കും.

ഒരു കോടിയിലധികം പണത്തിനും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത് കൊണ്ട്?; ദുരൂഹതയെന്ന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

click me!