രഹസ്യ വിവരം, ബസ്സിൽ നിന്നിറങ്ങിയവരെ പരിശോധിച്ചു; സ്പാ ജീവനക്കാരി ഉൾപ്പെടെ 3 പേരെ ലഹരിയുമായി പിടികൂടി

Published : Apr 06, 2025, 09:06 AM IST
രഹസ്യ വിവരം, ബസ്സിൽ നിന്നിറങ്ങിയവരെ പരിശോധിച്ചു; സ്പാ ജീവനക്കാരി ഉൾപ്പെടെ 3 പേരെ ലഹരിയുമായി പിടികൂടി

Synopsis

ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈസമയത്താണ് അവരെ പിടികൂടിയത്. 

തിരുവനന്തപുരം: 52ഗ്രാം എംഡിഎംഎയുമായി ആറ്റിങ്ങലിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ. റൂറൽ ഡാൻസാഫാണ് ഇവരെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ലഹരിയുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരി അഞ്ജുവും ജെഫിനും ഉമേഷുമാണ് പിടിയിലായത്. 

ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈസമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് 52ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

ഒന്നാമന് 89 കോടി,പിന്തള്ളപ്പെട്ട് എമ്പുരാൻ! ഖുറേഷിക്ക് മുന്നില്‍ ബ്രഹ്മാഢ ചിത്രങ്ങള്‍;കേരളത്തിലെ കോടി പടങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ