
മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ 3 വയസുള്ള ധ്യാൻദേവും ഷിജുവിന്റെ സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാൽ പൂള പൊയിലാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്നത് ഷിജുവിന്റെ സഹോദരനായ ഷിനോജ് ആയിരുന്നു. ഷിനോജും ശ്രീലക്ഷ്മിയും 3 കുട്ടികളുമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ ഷിനോജിനെയും രണ്ടു കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam