
കോഴിക്കോട്: കോഴിക്കോട് ചേളന്നൂരിൽ വാഹനാപകടത്തിൽ നിന്ന് 3 വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. രക്ഷിതാവിനൊപ്പം കടയിൽ വന്നതായിരുന്നു കുട്ടി. ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ കുട്ടി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാഴ്ചക്കാരെ പേടിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. കോഴിക്കോട് ചേളന്നൂരിൽ കണ്ണങ്കരിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കടയിൽ നിന്ന് സാധനം വാങ്ങാൻ വന്നതായിരുന്നു പിതാവും കുട്ടിയും. സാധനങ്ങൾ വാങ്ങി തിരികെ പോകാൻ സ്കൂട്ടറി ൽ കയറുന്നതിനിടെയാണ് ഇളയ കുട്ടി റോഡിലേക്ക് ഓടുന്നത്. അതിവേഗത്തിലാണ് ലോറി വന്നത്. കുട്ടി പെട്ടെന്ന് തിരിയുന്നതും പിതാവ് കയ്യിൽ പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. അത്ഭുതമെന്ന് തന്നെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam