
മലപ്പുറം: മിക്സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരന്‍ മരണപ്പെട്ടു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ സ്വദേശി വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് ദാരുണമായി മരണമടഞ്ഞത്. വീട്ടില്‍ വെച്ച് മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല അബദ്ധത്തില്‍ ശ്വാസനാളിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഖബറടക്കം കുന്നുപുറം ജുമാമസ്ജിദില്‍ നടന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam