21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Published : Apr 02, 2021, 12:56 AM IST
21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Synopsis

ഇവരില്‍ നിന്നും 21.02 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും നിരവധി യുവാക്കള്‍ ഈ മേഖലയില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.  

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്  അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലിസ് പിടികൂടി. മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20), കൊട്ടക്കായ വയല്‍ കോട്ടക്കല്‍ വീട്ടില്‍ മുഹമദ് അസ്‌ലം (21) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി മുരളീധരന്റെ മേല്‍നോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഇവരില്‍ നിന്നും 21.02 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും നിരവധി യുവാക്കള്‍ ഈ മേഖലയില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
 
PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം
എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക്കോ; പഞ്ചായത്ത് ഓവര്‍സിയര്‍ എത്തിയത് വിജിലൻസിന്‍റെ കുരുക്കിലേക്ക്