
അമ്പലപ്പുഴ: യാത്രക്കിടെ മിൽമ പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജിന്റെ മകൻ ഉഷസ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെ കാക്കാഴം മേൽപ്പാലത്തിലായിരുന്നു അപകടം. മേൽപ്പാലത്തിന് മുമ്പുള്ള കടയിൽ പാലിറക്കിയ ശേഷം വാഹനത്തിന്റെ മുൻസീറ്റിൽ കയറി യാത്രചെയ്യവെ പാലത്തിലെ കുഴിയിൽപ്പെട്ട് വാതിൽ അപ്രതീക്ഷിതമായി തുറന്നുപോകുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. മാതാവ്: പ്രിയംവദ. സഹോദരങ്ങൾ: ഉണ്ണി, പരേതനായ ഉല്ലാസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam