വയനാട്ടില്‍ 31 പേര്‍ക്ക് കൊവിഡ്; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

Published : Aug 03, 2020, 09:35 PM IST
വയനാട്ടില്‍ 31 പേര്‍ക്ക് കൊവിഡ്; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

Synopsis

ഇപ്പോള്‍ 374 പേരാണ് ചികിത്സയിലുള്ളത്. 15 പേര്‍ ഇതര ജില്ലകളിലാണ് ചികിത്സയില്‍ കഴിയുന്നത്...

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഇപ്പോള്‍ 374 പേരാണ് ചികിത്സയിലുള്ളത്. 15 പേര്‍ ഇതര ജില്ലകളിലാണ് ചികിത്സയില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: പടിഞ്ഞാറത്തറ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും (26) ഇദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലുള്ള സ്വന്തം വീട്ടിലെ അഞ്ച് പേരും (55, 50, 56, 13, 30), മാനന്തവാടി ജില്ല ആശുപത്രിയില്‍ ജോലിചെയ്യുന്ന തരിയോട് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (23), കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (26), മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത പേരിയ സ്വദേശിനി (24), ജൂലൈ 15 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചുണ്ടേല്‍ സ്വദേശി (52)

മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പുല്‍പ്പള്ളി സ്വദേശികളായ മൂന്ന് പേര്‍ (37, 25, 15), പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടെ നിന്ന പൊഴുതന സ്വദേശി (48),  വാളാട് സമ്പര്‍ക്കത്തിലുള്ള ഒരു വീട്ടിലെ ഒമ്പത് പേര്‍ ഉള്‍പ്പെടെ വാളാട് സ്വദേശികളായ 12 പേരും (6 പുരുഷന്മാരും 6 സ്ത്രീകളും) നാല് കുഞ്ഞോം സ്വദേശികളും (ഒരു കുടുംബത്തിലെ 65, 23, 13, 9 പ്രായക്കാര്‍) ഒരു എടവക സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രൂക്ഷമായ സമ്പര്‍ക്കരോഗബാധയുണ്ടായ വാളാടുമായി ബന്ധപ്പെട്ട് ഇന്ന് ആകെ 17 പേര്‍ പോസിറ്റീവായി. എട്ട് പേര്‍ ഇന്ന് രോഗമുക്തി നേടി. 162 പേര്‍ പുതുതായി നിരീക്ഷണത്തിലായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്