
തൃശൂർ: തൃശൂർ എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്‍റെ മർദനമേറ്റ യുവാവ് മരിച്ചു. പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു ആണ് മരിച്ചത്. 32 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാത്രി പത്തോടെ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിബിൻ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വ്യാഴാഴ്ച ചാലക്കുടിയിലെ ഒരു ബാറിനു മുന്നിൽ വെച്ച് ബിബിനും ആറംഗ സംഘവും തമ്മിൽ വാക്കേറ്റവും സംഘർഷമുണ്ടായിരുന്നു. ഇരു ചക്ര വാഹനത്തിലെത്തിയ ബിബിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ബിബിൻ വീണ്ടും ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. കൊലപാതകശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.