വീട് കഴക്കൂട്ടത്ത്, ലക്ഷ്യം ടെക്കികൾ: രഹസ്യവിവരം കിട്ടി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ, യുവാവ് പിടിയിൽ

Published : Mar 01, 2025, 06:10 PM ISTUpdated : Mar 01, 2025, 06:12 PM IST
വീട് കഴക്കൂട്ടത്ത്, ലക്ഷ്യം ടെക്കികൾ: രഹസ്യവിവരം കിട്ടി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ, യുവാവ് പിടിയിൽ

Synopsis

ബെംഗളുരുവിൽ നിന്നെത്തിച്ച എംഡിഎംഎ ടെക്കികൾക്ക് ചില്ലറ വില്പന നടത്താനായി വാങ്ങിവീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും മയക്കുമരുന്ന് വേട്ട.  ടെക്നോപാർക്ക് കേന്ദ്രീകരിച്ച് ഐടി സ്ഥാപനങ്ങളിലെ യുവാക്കൾക്ക് നൽകുന്നതിനായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാക്കുടി ലൈനിൽ തിരുവോണം വീട്ടിൽ സഞ്ജു (32) ആണ് പിടിയിലായത്. സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  ഇൻഫോസിസിന് സമീപത്തെ വീട്ടിൽ നിന്ന്  വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎഎ പിടികൂടിയത്. 

ബെംഗളുരുവിൽ നിന്നെത്തിച്ച എംഡിഎംഎ ടെക്കികൾക്ക് ചില്ലറ വില്പന നടത്താനായി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 35 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ ശേഖരത്തിൽ നിന്നും കണ്ടെടുത്തത്. വീട്ടിൽ നിന്നും വിൽപ്പനയ്ക്കായുള്ള കവറുകളും ത്രാസും പൊലീസ് കണ്ടെത്തി. ഡാൻസാഫ് ടീമും കഴക്കൂട്ടം -തുമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. 

ഇയാളുടെ സഹോദരൻ സച്ചു തുമ്പ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊലീസ് പരിശോധനക്കായി എത്തിയപ്പോൾ സഞ്ജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അടുത്തിടെ ടെക്നോപാർക്ക് ജീവനക്കാരനെ 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും, മയക്കു മരുന്ന് വിറ്റ വകയിൽ നിന്നുള്ള 75,000 രൂപയുമായി എക്സൈസ് പിടികൂടിയിരുന്നു.

Read More : തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മുകളിൽ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തിൽ ഇടിച്ചുകയറി, തീപിടിച്ചു

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട