Latest Videos

കല്ലാർകുട്ടിയില്‍ 35 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

By Web TeamFirst Published Apr 20, 2021, 5:40 PM IST
Highlights

ഏലിയാസിന്‍റെ വീടിന് സമീപത്തുള്ള ആട്ടിൻ കൂടിനടിയിലാണ് അഞ്ചുകന്നാസുകളിലായി ചാരായം രഹസ്യമായി സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 700 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇടുക്കി: 35 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. ഇന്നലെ രാത്രി അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്‍റെ നേതൃത്വത്തിൽ കല്ലാർകുട്ടി- മുതിരപ്പുഴ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ ചാരായം കണ്ടെടുത്ത് കേസെടുത്തത്.. ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മുതിരപ്പുഴ കരയിൽ കിഴക്കേടത്ത് വീട്ടിൽ ഏലിയാസ് (49) ആണ് ചാരായവുമായി അറസ്റ്റിലായത്.

ഏലിയാസിന്‍റെ വീടിന് സമീപത്തുള്ള ആട്ടിൻ കൂടിനടിയിലാണ് അഞ്ചുകന്നാസുകളിലായി ചാരായം രഹസ്യമായി സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 700 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രിവന്‍റീവ് ഓഫീസർമാരായ എം സി അനിൽ ,അസീസ് കെ എസ് ,ഗ്രേഡ് പ്രിവന്‍റീവ് ഓഫീസർമാരായ ഷാജി വി ആർ ,സാന്‍റോ തോമസ് ഷാഡോ ടീമംഗങ്ങൾ ആയ സിജു മോൻ കെ എൻ ,ജലീൽ പി എം, അനൂപ് തോമസ് സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഫുൽ ജോസ്‌, രാമകൃഷ്ണൻ പി, ഡ്രൈവർ വി പി നാസർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.. പ്രതിയെ ഇന്ന് അടിമാലി കോടതിയിൽ ഹാജരാക്കുന്നതാണ്.

click me!