സ്ഥിരം ലഹരി വില്‍പനയും ഉപയോഗവും; 35 കാരന്‍ കരുതല്‍ തടങ്കലില്‍

Published : Jul 29, 2023, 09:51 AM IST
സ്ഥിരം ലഹരി വില്‍പനയും ഉപയോഗവും; 35 കാരന്‍ കരുതല്‍ തടങ്കലില്‍

Synopsis

വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആന്റ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം നടപടി ഉണ്ടാകുമെന്നാണ് സൂചന

കൊച്ചി: സ്ഥിരമായി മയക്കുമരുന്ന് വിൽപ്പനക്കാരനെ കരുതൽ തടങ്കലിൽ അടച്ചു. തൃക്കാരിയൂർ കളപ്പുരക്കൽ വീട്ടിൽ ബെന്നറ്റ് കെ ബിനോയിയെന്ന 35കാരനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആന്റ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി.

ബെന്നറ്റ് കെ ബിനോയി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഹരിക്കടത്ത് കേസ്സിലെ പ്രതിയും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം കോതമംഗലം ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം മയക്കുമരുന്ന് കേസില്‍ പിടിയിലായി ഒളിവില്‍ പോയി വീണ്ടും പിടിയിലായ യുവാവിന് കോടതി പത്തുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. വൈറ്റില ജൂനിയർ ജനത റോഡ് ശ്രീമുരുക നിവാസിൽ രവീന്ദ്രനാഥി(47)നാണ് പത്തുവർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചത്. 2006ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 23 ആമ്പ്യുളുമായി ആണ് ഇയാൾ പിടിയിലായത്.

ഇതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിചാരണ നടന്നുകൊണ്ടിരിക്കെ ഒളിവിൽ പോകുകയും തുടർന്ന് ആറുമാസമായി പൊലീസ് ഇയാളെ പിടികൂടുന്നതിനായി ആരംഭിച്ചു. ഇയാൾ ചെന്നൈയിലുണ്ടെന്നുള്ള വിവരത്തെ തുടർന്ന് പൊലീസ് സംഘം ചെന്നൈയിലെത്തി അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും പിടികൂടിയത് അന്വേഷണ സംഘത്തിൽ എ.എസ്. ഐ അബ്ബാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിപിഒ മാരായ ദിലീഷ്, വിജയഖോഷ് എന്നിവരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം: മന്ത്രി വി ശിവൻകുട്ടി
ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്