ചലനമറ്റ കാല്‍പാദവുമായി സൈക്കിളില്‍ ലഡാക്കില്‍; അഷ്റഫിന്‍റെ മടക്കം റെക്കോര്‍ഡുകളുമായി

By Web TeamFirst Published Oct 16, 2021, 12:18 PM IST
Highlights

പല തരത്തില്‍ സ്റ്റിച്ചിട്ട് കാല്‍ നിലനിര്‍ത്തി തിരികെ വീട്ടിലെത്തുമ്പോള്‍ നടക്കാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു അഷ്റഫുണ്ടായിരുന്നത്. പലപ്പോഴായി നടത്തിയ തുടര്‍ ശസ്ത്രക്രിയയിലൂടെ തുടയില്‍ നിന്ന് തൊലിയെടുത്തും കാല്‍മുട്ടിന് താഴെ നിന്ന് അസ്ഥിയെടുത്തും പാദം പുനര്‍നിര്‍മ്മിച്ചു. എങ്കിലും നടപ്പ് ഒരു കീറാമുട്ടിയായി മുന്നിലുണ്ടായിരുന്നു.

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അസാധ്യമെന്ന് തോന്നുന്ന കാര്യം ചെയ്തതിന്‍റെ തൃപ്തിയിലാണ് മുപ്പത്തിയഞ്ചുകാരന്‍ മുഹമ്മദ് അഷ്റഫുള്ളത്(Muhammed Ashraf). തുന്നിച്ചേര്‍ത്ത ചലനമറ്റ കാല്‍പാദവുമായി സൈക്കിളില്‍ ലേ, ലഡാക്ക് പോയി വന്നെന്ന് മാത്രമല്ല ലോകത്തിലെ തന്നെ വാഹനം ഓടിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ ഉയരമേറിയ(highest motorable road of the country ) ഇടമായ കേലാ ടോപ്പും(Kela Pass) കീഴടക്കിയിരിക്കുകയാണ് ഈ മലയാളി യുവാവ്. ശാരീരിക പരിമിതികളെ അതിജീവിച്ച് ഇവിടെ എത്തുന്ന ആദ്യത്തെ സൈക്ലിസ്റ്റ് കൂടിയാണ് ഈ തൃശൂര്‍ (Thrissur)സ്വദേശി.

ചെറുപ്പം മുതല്‍ പരിക്കുകള്‍ കൂടപ്പിറപ്പായിരുന്നു പറളിക്കാട് തെക്കേപ്പുറത്ത് വളവില്‍ മുഹമ്മദ് അഷ്റഫിന്. പലരീതിയിലെ അപകടങ്ങള്‍ അതിജീവിച്ചെങ്കിലും 2017 ഓഗസ്റ്റിലുണ്ടായ റോഡപകടം അഷ്റഫിന്‍റെ ജീവിതംെ തലകീഴായി മറിച്ച ഒന്നായിരുന്നു. 31ാംവയസിലെ അപകടത്തില്‍ എതിരെ വന്ന ബൈക്കിലെ ഫുട്റെസ്റ്റ് കുത്തിക്കയറിയതോടെയാണ് കാല്‍പാദം മുറിച്ച് കളയണമെന്ന ഡോക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കാല്‍ മുറിച്ച് നീക്കാന്‍ അഷ്റഫ് തയ്യാറായില്ല. പല തരത്തില്‍ സ്റ്റിച്ചിട്ട് കാല്‍ നിലനിര്‍ത്തി തിരികെ വീട്ടിലെത്തുമ്പോള്‍ നടക്കാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു അഷ്റഫുണ്ടായിരുന്നത്

പലപ്പോഴായി നടത്തിയ തുടര്‍ ശസ്ത്രക്രിയയിലൂടെ തുടയില്‍ നിന്ന് തൊലിയെടുത്തും കാല്‍മുട്ടിന് താഴെ നിന്ന് അസ്ഥിയെടുത്തും പാദം പുനര്‍നിര്‍മ്മിച്ചു. എങ്കിലും നടപ്പ് ഒരു കീറാമുട്ടിയായി മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് ലേ, ലഡൈക്ക് പോലുള്ള വലിയ സ്വപന്ങ്ങള്‍ അഷ്റഫ് കാണാന്‍ തുടങ്ങിയത്. സുഹൃത്തിന്‍റെ സൈക്കിളെടുത്ത് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി. നൂറ് മീറ്റര്‍ പോലും ചവിട്ടാനാവാത്ത അവസ്ഥയായിരുന്നു തുടക്കത്തില്‍.

പിന്നീഡ് സൈക്കിളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. വീടിന് പരിസരത്തെ കുത്തി കയറ്റങ്ങളും സ്ഥലങ്ങളും കീഴടക്കാനുള്ള ശ്രമങ്ങള്‍ ലഡാക്കിലേക്കുള്ള ആദ്യപടിയായി തുടങ്ങി. ബാഗില്‍ ഇരുപത് കിലോയുടെ ഡംപ് ബെല്ലും ചുമന്ന് വടക്കഞ്ചേരിയില്‍ നിന്ന് ആതിരപ്പിള്ളി വരെ പോയി മടങ്ങി വന്നതാണ് ലഡാക്കിലേക്കുള്ള യാത്രയേക്കുറിച്ചുള്ള ആശങ്കയെ പടികടത്തിയത്. 2021 ജൂലൈയിലാണ് അഷ്റഫ് ഡഡാക്ക് യാത്ര തുടങ്ങിയത്.

ശ്വാസംമുട്ടലും ന്യൂമോണിയയും കൊവിഡിന്‍റെ ക്ഷീണവും അതിജീവിച്ച് സെപ്തബര്‍ 11നാണ് അഷ്റഫ് ലഡാക്കും ഖര്‍ദുംഗ്ലാ പാസും കീഴടക്കിയത്. യാത്രയുടെ വിവരങ്ങള്‍ തന്‍റെ യുട്യൂബിലൂടെ അഫ്റഫ് പങ്കുവച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 18600 അടി ഉയരത്തില്‍ ചലനമറ്റ കാലുമായി സൈക്കിളിലെത്തിയ അഷ്റഫിന്‍റെ റെക്കോര്‍ഡുമായുള്ള മടക്കം ഒരുപാട് പേരിലാണ് ഊര്‍ജ്ജമാകുന്നത്. 

click me!