ഇടുക്കിയിൽ റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

Published : Oct 16, 2021, 11:02 AM IST
ഇടുക്കിയിൽ റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

Synopsis

നിയന്ത്രണം വിട്ട് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് പതിക്കുകയായിരുന്നു

ഇടുക്കി: ഇടുക്കി പനംകുട്ടിയിൽ റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കമ്പിളികണ്ടം- പനംകൂട്ടി റോഡുപണിയ്ക്കിടെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് പതിക്കുകയായിരുന്നു.

അതേസമയം തെക്കൻ കേരളത്തിൽ മഴ കനത്തു. തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. പത്തനംതിട്ടയിലും ശക്തമായ മഴയാണ്. പമ്പാതീരത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.  

മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു.  ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി