സ്കൂളിൽ പോവുകയായിരുന്ന കുട്ടികളെ ഗുഡ്സ് ഓട്ടോയിൽ കയറ്റി, പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 35 കാരനെ പൊലീസ് പിടികൂടി

Published : Nov 16, 2025, 01:24 PM IST
Malappuram pocso case

Synopsis

കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ ക യറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. 

കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോണ്‍, ദിനേഷ് കുമാര്‍, എ.എസ്.ഐ ജാഫര്‍, എസ്.സി.പി.ഒ സിയാദ്, സി.പി.ഒമാരയ ഉമ്മര്‍ ഫാറൂഖ്, സബ്ന, കുറ്റാന്വേഷണ സംഘത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബിറലി, സജീഷ്, സി.പി.ഒമാരായ സജേഷ്, കൃഷ്ണ ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി