
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള കുടിശ്ശിക മൂവായിരത്തിയഞ്ഞൂറ് കോടി രൂപയിലധികം കടന്നതോടെ കരാറുകാര്‍ പുതിയ പദ്ധതികളേറ്റെടുക്കാന്‍ മടിക്കുന്നു. ടാര്‍ ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുന്നതിനൊപ്പം ഒന്നര വര്‍ഷത്തെ പണം കൂടി കുടിശ്ശികയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കരാറുകാര്‍. ജനുവരി മുതല്‍ കരാറുകള്‍ ഏറ്റെടുക്കാതെ സമരം തുടങ്ങുമെന്ന് കരാറുകാരുടെ സംഘടനകള്‍ അറിയിച്ചു. പൊതുമരാമത്ത് മുതല്‍ തദ്ദേശ സ്വയംഭരണം വരെയുള്ള വകുപ്പുകളില്‍ കരാറുകാര്‍ക്ക് കിട്ടാനുള്ള പണം ഒന്നര വര്‍ഷത്തിലധികമായി കുടിശ്ശികയാണ്. ജല അതോറിറ്റിയില്‍ അറ്റകുറ്റപ്പണികളുടെ മാത്രം കുടിശ്ശിക 250 കോടി രൂപ വരും.ഇതോടെ സമരം തുടങ്ങും മുമ്പ് തന്നെ പണി ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് വന്നിരിക്കുകയാണ് കരാറുകാര്‍. പത്തു ലക്ഷത്തില്‍ താഴെ വരുന്ന ചെക്കുകള്‍ മാത്രമാണ് ട്രഷറിയില്‍ നിന്ന് മാറി നല്‍കുന്നതെന്ന് കരാറുകാര്‍ പറയുന്നത്.
പലിശക്ക് പണം കടം വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പണം കിട്ടാതാകുന്നതോടെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് കരാറുകാര്‍ നീങ്ങുന്നത്. 3500 കോടി രൂപയിലധികം നിലവില്‍ വിവിധ വകുപ്പുകളില്‍ നിന്നായി കരാറുകാര്‍ക്ക് കിട്ടാനുണ്ട്.ചെറുകിട പദ്ധതികളുടെ പ്രവൃത്തികള്‍ പലതും പാതി വഴിക്ക് നിര്‍ത്തേണ്ട സ്ഥിതിയിലാണെന്നും കരാറുകാര്‍ പറയുന്നു. നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നു. വന്‍കിട കരാറുകാര്‍ക്ക് കൃത്യമായി പണം അനുവദിക്കുമ്പോള്‍ ചെറുകിട കരാറുകാരോട് സര്‍ക്കാര്‍ അവഗണന കാട്ടുന്നുവെന്നാണ് ആക്ഷേപം. കാലുനുസൃതമായി എസ്റ്റിമേറ്റ് പുതുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഈ മാസം 17 ന് വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ കരാറുകാര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികളില്‍ നിന്നും വിട്ടു നിന്നു കൊണ്ടാണ് സമരം. ജനുവരി മുതല്‍ ഒരു കരാറും ഏറ്റെടുക്കില്ലെന്ന് ഓള്‍ കേരളാ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam