സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 09, 2026, 01:01 PM IST
Kakkanad Apartment Man Death

Synopsis

കാക്കനാട് ഇടച്ചിറയിൽ സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര സ്വദേശി ബ്രൈറ്റ് ബിജു ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സുഹൃത്തായ യുവതിക്കൊപ്പം യുവാവ് അപ്പാർട്ട്മെൻ്റിലെത്തിയത്.

കാക്കനാട്: സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്ട്മെന്റിലെത്തിയ യുവാവ് മരിച്ചു. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തും അപ്പാർട്ട്മെന്റിൽ എത്തിയത്.

രാത്രി എട്ട് മണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീണതായി യുവതി പൊലീസിനെ അറിയിച്ചു. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ച് സ്ഥലത്തെത്തിച്ചു. ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴിയെടുത്ത പൊലീസ് പിന്നീട് ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിച്ചു. ഇതിനിടെ, ബ്രൈറ്റ് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നിട്ടും സഹോദരൻ എത്തുന്നത് വരെ ചികിത്സയ്ക്കായി കൊണ്ടുപോയില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ ഹൃദയാഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്നു. മാതാവ് ടിൻസി. ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു എന്നിവർ സഹോദരങ്ങളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി 5 വർഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് വീടൊരുക്കി കെ സി വേണുഗോപാൽ
ബസ് ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം