കാറില്‍ മദ്യക്കടത്ത്: 36 ലിറ്ററുമായി രണ്ടുപേര്‍ പിടിയില്‍ 

Published : Jun 03, 2023, 12:24 PM IST
കാറില്‍ മദ്യക്കടത്ത്: 36 ലിറ്ററുമായി രണ്ടുപേര്‍ പിടിയില്‍ 

Synopsis

വിവിധ സ്ഥലങ്ങളില്‍ നിന്നും വാങ്ങിയ മദ്യം കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെ ആണ് ഇവരെ പിടികൂടിയത്. 

കോഴിക്കോട്: താമരശ്ശേരി വാവാട്ട് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 36 ലിറ്റര്‍ (72 കുപ്പി) മദ്യവുമായി രണ്ടുപേര്‍  എക്‌സൈസ് പിടിയില്‍. പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു തോമസ് (67), കാരക്കുഴിയില്‍ ഷീബ (45) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് അസി. ഇന്‍സ്‌പെപെക്ടര്‍ സി.സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ബിനീഷ് കുമാര്‍, ആരിഫ്, കെ.പി ഷിംല എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വാങ്ങിയ മദ്യം കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെ ആണ് ഇവരെ പിടികൂടിയത്. 


 പരിസ്ഥിതി ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ മലയാളി വിദ്യാര്‍ത്ഥിനി തീർത്ഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം