
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം (39)ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസം ഇല്ലാത്ത വീട്ടിൽ പെൺകുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു.
ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാവും ചേർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് പ്രതിയ്ക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ െപാലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ്ഐ രാജികൃഷ്ണ, വിജിത്ത് കെ നായർ, ഷജിം, എസ് സിപിഒ മഹേഷ്, കിരൺ , ഷിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More : 'വിവാഹംകഴിഞ്ഞ് 2 മാസം, ഭർത്താവ് ഒരു സ്ത്രീയെ വിളിക്കുന്നു, കുറിപ്പ്'; രേഷ്മ ജീവനൊടുക്കിയത് മനോവിഷമത്തിൽ ?
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam