'ഭീതിയൊഴിയാതെ' 17 ദിവസത്തിൽ തെരുവുവായ കടിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362

Published : Sep 19, 2022, 05:43 PM IST
'ഭീതിയൊഴിയാതെ' 17 ദിവസത്തിൽ തെരുവുവായ കടിച്ച്  വണ്ടാനം മെഡിക്കൽ കോളേജിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362

Synopsis

17 ദിവസത്തിൽ തെരുവുവായ കടിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362 

ആലപ്പുഴ: 17 ദിവസംകൊണ്ട് ജില്ലയിൽ തെരുവുനായുടെ കടിയേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത് 362 പേർ. ആലപ്പുഴ നഗരത്തിൽ മാത്രം 19 പേർക്ക് കടിയേറ്റു. മാവേലിക്കരയിൽ 123 പേർക്കും. ഭരണിക്കാവ് പിഎച്ച്സിയിൽ മൂന്നുപേരെ പ്രവേശിപ്പിച്ചു. മേഖലയിൽ നായുടെ ആക്രമണത്തിന് ഇരയാകുന്ന പലരും ചികിത്സ തേടിയെത്തുന്നത് കായംകുളം, നൂറനാട്, ചുനക്കര ആശുപത്രികളിലേക്കാണ്. 

ഹരിപ്പാട്ട്  ഈ മാസം 109 പേർക്കാണ് നായുടെ കടിയേറ്റത്. ഇതിൽ തെരുവുനായുടെ കടിയേറ്റത് 32 പേർക്കും. ചെങ്ങന്നൂർ, എടത്വ മേഖലകളിൽ ഈ മാസം നായുടെ കടിയേറ്റത് മൂന്നുപേർക്ക് വീതമാണ്. കുട്ടനാട്ടിൽ 25 പേർക്കും ചാരുംമൂട്ടിൽ ഒരാൾക്കും കടിയേറ്റു. കായംകുളത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഈയിടെ തെരുവുനായ് കടിച്ചിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന ചെട്ടികുളങ്ങര സ്വദേശി രഘുവിനാണ് കടിയേറ്റത്. 

വളർത്തുനായ്‌കൾക്കുള്ള പ്രതിരോധ വാക്സിൻ ജില്ലയിൽ സ്റ്റോക്കുള്ളത് 35,000 ഡോസാണ്. ഏപ്രിലിൽ ആവശ്യപ്പെട്ടതനുസരിച്ച് 60,000 സ്റ്റോക്കാണ് എത്തിയത്. അത് അന്നുതന്നെ വിവിധ മൃഗാശുപത്രികളിലേക്ക് നൽകിയിരുന്നു. സംസ്ഥാനത്തേക്ക് 28ന് നാലുലക്ഷം വാക്സിൻ എത്തുമെന്നാണ് കരുതുന്നത്. ഇതിൽനിന്ന് ഒരുലക്ഷം ജില്ലയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ വാക്സിൻ കുറവായതിനാൽ കഴിഞ്ഞ ദിവസം 1000 ഡോസ് ആലപ്പുഴ ജില്ലയിൽനിന്നാണ് നൽകിയത്. 

Read more: തൃശൂരിൽ തെരുവുനായ കടിച്ച് വയോധികയ്ക്ക് പരിക്ക്

പേവിഷബാധക്ക് എതിരെയുള്ള വാക്സിൻ ജില്ലയിൽ ചിലയിടത്ത് സ്റ്റോക്കില്ല. എടത്വയിൽ സ്കൂൾ വിദ്യാർഥിക്ക് വാക്സിനെടുക്കാൻ വീട്ടുകാർക്ക് ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റോക്കുണ്ടെങ്കിലും ചിലർക്ക് ടെസ്റ്റ് ഡോസ് എടുക്കുമ്പോൾ അലർജി ഉണ്ടായാൽ മരുന്ന് സ്വകാര്യ മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങി നൽകിയാലേ കുത്തിവെപ്പ് എടുക്കാനാവൂ.ഇതിന് മെഡിക്കൽ ഷോപ്പുകൾ 1500 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്. 

ഭരണിക്കാവ് പിഎച്ച്സിയിൽ അഞ്ച് ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം തുടങ്ങിയ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ മൂന്നുദിവസത്തേക്ക് വീതമാണ് സ്റ്റോക്ക് എത്തിക്കുന്നത്. ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഇമ്യൂണോ ഗ്ലോബുലിൻ സ്റ്റോക്കില്ല. കലവൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ  തീർന്നിട്ട് രണ്ടാഴ്ചയായി. വള്ളികുന്നം പഞ്ചായത്തിൽ നാളുകളായി വാക്സീൻ ഇല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ