
കാട്ടിക്കുളം: അണമല അടിച്ചേരിക്കണ്ടി പ്രവീൺ (36) നിര്യാതനായി. വൃക്ക രോഗത്തെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. വൃക്ക മാറ്റിവെയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീരുമാനിച്ചതുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രക്തസമ്മർദ്ദം കൂടുകയും പനി ബാധിക്കുകയും ചെയ്തതോടെ പ്രവീണിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം തലച്ചോറിൽ രക്തസ്രാവം നേരിട്ടു. അത് പരിഹരിക്കുന്നതിന് അടിയന്തിരമായി സർജറി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളമനോരമ, മംഗളം ദിനപത്രങ്ങളിലും മാധ്യമം ഓൺലൈനിലും മാധ്യമ പ്രവർത്തകനായിരുന്നു പ്രവീൺ. സംസ്കാരചടങ്ങുകൾ മാർച്ച് 13ന് രാവിലെ 10.30ന് അണമല വയൽക്കര റോഡിലെ വീട്ടിൽ ആരംഭിക്കും. സംസ്കാരം തൃശിലേരി റോഡിലെ പൊതുശ്മശാനത്തിൽ. മാതാവ്: ശാന്ത, പിതാവ്: ലക്ഷ്മണൻ, സഹോദരി: പ്രവിത, സഹോദരീ ഭർത്താവ്: നിതിൻ (സിവിൽ പൊലീസ് ഓഫിസർ)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം