നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 38 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

Published : Nov 18, 2022, 03:45 PM ISTUpdated : Nov 18, 2022, 04:15 PM IST
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 38 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

Synopsis

അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിനകത്ത് സ്വർണം വച്ച് തുന്നിചേർക്കുകയായിരുന്നു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഈ നിലയിൽ സ്വർണം കടത്താൻ ശ്രമിച്ചത്. 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയതെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. ദുബൈയിൽ നിന്നും വന്ന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. യാത്രക്കാരുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം പിടികൂടിയതിൽ 422 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിനകത്ത് സ്വർണം വച്ച് തുന്നിചേർക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്