കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്, കാരാപ്പുഴയിൽ ഒരു കുടുംബത്തിലെ 5 പേർക്ക് രോഗം

By Web TeamFirst Published Aug 15, 2020, 7:22 PM IST
Highlights

കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേര്‍ക്കും വിജയപുരം, മാടപ്പള്ളി പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ക്കു വീതവും രോഗം ബാധിച്ചു. കാരാപ്പുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 39  പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 33 പേരും  മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയ മൂന്നു പേര്‍ വീതവും ഉള്‍പ്പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേര്‍ക്കും വിജയപുരം, മാടപ്പള്ളി പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ക്കു വീതവും രോഗം ബാധിച്ചു. കാരാപ്പുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ 45  പേര്‍ രോഗമുക്തരായി. നിലവില്‍ 585  പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1985  പേര്‍ക്ക് രോഗം ബാധിച്ചു. 1397  പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 70  പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന്  വന്ന 117  പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 92  പേരും ഉള്‍പ്പെടെ 279  പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു.  ജില്ലയില്‍ നിലവില്‍ 9584  പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 46139   സാമ്പിളുകള്‍ പരിശോധിച്ചു. പുതിയതായി  841 പേരുടെ പരിശോധനാഫലമാണ് ലഭിച്ചത്. 


രോഗം സ്ഥിരീകരിച്ചവര്‍ 

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

1.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)

2.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

3.കോട്ടയം കാരാപ്പുഴ സ്വദേശിനി (95)

4.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

5.കോട്ടയം കാരാപ്പുഴ സ്വദേശി (60)

6.കോട്ടയം സ്വദേശി (36)

7.കോട്ടയം ചൂട്ടുവേലി സ്വദേശി (20)

8.കോട്ടയം ചൂട്ടുവേലി സ്വദേശി (31)

9.കോട്ടയം ചൂട്ടുവേലി സ്വദേശി (21)

10.കോട്ടയം ചൂട്ടുവേലി സ്വദേശി (55)

11.വിജയപുരം വടവാതൂര്‍ സ്വദേശി (35)

12.വിജയപുരം വടവാതൂര്‍ സ്വദേശി (31)

13.വിജയപുരം വടവാതൂര്‍ സ്വദേശി (43)

14.മാടപ്പള്ളി  സ്വദേശിനി (18)

15.മാടപ്പള്ളി സ്വദേശി(16)

16.മാടപ്പള്ളി ഇളംകുന്ന് സ്വദേശി (26)

17.തലയാഴം സ്വദേശിയായ പെണ്‍കുട്ടി (6)

18.തലയാഴം സ്വദേശിയായ ആണ്‍കുട്ടി (8)

19.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (40)

20.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (51)

21.ഏറ്റുമാനൂര്‍ സ്വദേശി (18)

22.ഏറ്റുമാനൂര്‍ സ്വദേശി (21)

23.കുറിച്ചി സ്വദേശി (40) 

24.കുറിച്ചി നീലംപേരൂര്‍ സ്വദേശി (40 )

25.മരങ്ങാട്ടുപിള്ളി സ്വദേശി (55)

26.മാഞ്ഞൂര്‍ സ്വദേശിനി (25)

27.തീക്കോയി  സ്വദേശി (34)

28.എറണാകുളം  സ്വദേശി (47)

29.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (32)

30.അതിരമ്പുഴ  സ്വദേശി (43)

31.മുത്തോലി സ്വദേശിനി (36)

32.നെടുംകുന്നം സ്വദേശി (37)

33.അയ്മനം സ്വദേശി (23)


വിദേശത്തുനിന്നു എത്തിയവര്‍ 

34.റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

35.റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

36.അബുദാബിയില്‍  നിന്ന് എത്തിയ വെച്ചൂര്‍   സ്വദേശി (21)


മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍

37.ചെന്നൈയില്‍ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (27)

38.ബംഗ്ളുരുവില്‍നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (23)

39.ജമ്മു കശ്മീരില്‍ നിന്ന് എത്തിയ ഉഴവൂര്‍ സ്വദേശി (30)


 

click me!