കോഴിക്കോട് ബാങ്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ സഹപ്രവർത്തകനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കോഴിക്കോട്: ബാങ്ക് ജീവനക്കാരിയായ യുവതിയെ ഇതേ സ്ഥാപനത്തിലെ ക്ലറിക്കല്‍ സ്റ്റാഫായ യുവാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചിറ്റാട്ടുമുക്ക് സ്വദേശി മേനംകുളം പുതുവാള്‍ വീട്ടില്‍ അമ്പു(29) വിനെതിരായയ കേസിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കുറ്റപത്രം സമര്‍പിച്ചത്. ഇതേ ബാങ്കിലെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 26 കാരിയാണ് പീഡനത്തിന് ഇരയായത്.
01.09.2024 മുതല്‍ 06.09.2026 വരെയുള്ള കാലയളവില്‍ ഇയാള്‍ വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പല തവണകളിലായി കോഴിക്കോട് നടക്കാവിലുള്ള നെക്സ്റ്റ് സ്റ്റേ ഹോട്ടലിലും റെയില്‍വേ സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ദര്‍വേഷ് ഹോട്ടലിലും പാലക്കാട് ജില്ലയിലെ എ.ടി.എസ് റസിഡന്‍സിയില്‍ വെച്ചും പീഡനം നടന്നുവെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായസംഹിത വകുപ്പാണ് യുവാവിനെതിരേ ചുമത്തിയത്. അമ്പുവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതി ഇയാളെ റിമാന്റ് ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന ബാങ്കില്‍ നിന്നും ഇയാളെ സസ്പെന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
