കൊയിലാണ്ടിയിൽ ഒറ്റ രാത്രിയിൽ സംഭവിച്ചത്, 4 ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരിപ്പുകടയിലും കവർച്ച

Published : Jul 12, 2024, 11:03 PM IST
കൊയിലാണ്ടിയിൽ ഒറ്റ രാത്രിയിൽ സംഭവിച്ചത്, 4 ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരിപ്പുകടയിലും കവർച്ച

Synopsis

ചേലിയയിലെ കോഴിക്കടയുടെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്

കോഴിക്കോട്: കൊയിലാണ്ടിയിലെ പൂക്കാട്, ചേലിയ പ്രദേശങ്ങളില്‍ മോഷണ പരമ്പര. നാല് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലുമാണ് പുലര്‍ച്ചെയോടെ മോഷണം നടന്നത്. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങോട്ട് ക്ഷേത്രം എന്നിവിടങ്ങളിലും ചേലിയ ടൗണിലെ കോഴിക്കടയിലും പൂക്കാട് ടൗണിലെ ചെരിപ്പ് കട എന്നിവിടങ്ങളിലാണ് മോഷണമുണ്ടായത്.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. എത്ര രൂപ നഷ്ടമായി എന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 12 ന് ഭണ്ഡാരം തുറന്ന് പണം എടുത്തതിനാല്‍ വലിയ തുക നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്ര ഭാരവാഹികള്‍. മറ്റ് ക്ഷേത്രങ്ങളിലുണ്ടായ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

ചേലിയയിലെ കോഴിക്കടയുടെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നിലേറെ പേര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മോഷണം ആവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി