30 സെക്കന്‍ഡില്‍ ഓര്‍മയുടെ മാജിക്; ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍ ഇടംനേടി 4 വയസുകാരന്‍

By Web TeamFirst Published Jul 13, 2021, 3:09 PM IST
Highlights

30 സെക്കന്‍ഡിനുള്ളിലാണ്‌ അഹില്‍ കാര്‍ ലോഗോകള്‍ തിരിച്ചറിയുന്നത്‌. ഇന്ത്യയേയും ഖത്തറിനെയും ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയാണ്‌ അഹിന്‍ പൊതുവിജ്‌ഞാനത്തില്‍ മികവ് കാട്ടിയത്‌. 

ആലപ്പുഴ ‌: കാറുകളുടെ ലോഗോ തിരിച്ചറിഞ്ഞ്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍ ഇടംനേടി നാലു വയസുകാരന്‍. നൂറനാട്‌ ടൗണ്‍ വാര്‍ഡില്‍ ബഷീര്‍ വില്ലയില്‍ പി.എ. നഫ്രാസ്‌-ജെബിന ദമ്പതികളുടെ മകന്‍ അഹിന്‍ നഫ്രാസാണ്‌ ഈ കൊച്ചുമിടുക്കന്‍. കാറുകളോട്‌ ഏറെ താല്‍പര്യമുള്ള അഹില്‍ പൊതുവിജ്‌ഞാനത്തിലും മികവ്‌ പുലര്‍ത്തുന്നുണ്ട്.

30 സെക്കന്‍ഡിനുള്ളിലാണ്‌ അഹില്‍ കാര്‍ ലോഗോകള്‍ തിരിച്ചറിയുന്നത്‌. ഇന്ത്യയേയും ഖത്തറിനെയും ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയാണ്‌ അഹിന്‍ പൊതുവിജ്‌ഞാനത്തില്‍ മികവ് കാട്ടിയത്‌.

മനുഷ്യശരീരം, മൃഗങ്ങള്‍, സസ്യങ്ങള്‍, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളാണ്‌ യോഗ്യതാ റൗണ്ടിലുണ്ടായിരുന്നത്‌. മാതാപിതാക്കള്‍ക്കൊപ്പം ഖത്തറില്‍ താമസിക്കുന്ന അഹില്‍ ദോഹയിലെ നോബിള്‍ ഇന്ത്യന്‍ കിന്റര്‍ഗാന്‍ട്ടനില്‍ കെ.ജി. വിദ്യാര്‍ഥിയാണ്‌. രണ്ടാഴ്‌ച മുമ്പാണ്‌ ഇവര്‍ അവധിക്ക്‌ നാട്ടിലെത്തിയത്‌.   


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!