കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തി; യുവാവും യുവതിയും കസ്റ്റഡിയില്‍

By Web TeamFirst Published Jul 13, 2021, 2:24 PM IST
Highlights

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിതയുടെ കാമുകന്‍ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി.
 

ആലപ്പുഴ: കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) മരിച്ചത്. അനിതയുടെ കാമുകനും കാമുകിയും പൊലീസ് പിടിയിലായി. പ്രതികളായ പ്രതീഷ്, രചന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിതയുടെ കാമുകന്‍ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു. 

ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!