ജെ.സി.ബിയുടെ ടയർ ദേഹത്ത് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Web Desk   | Asianet News
Published : May 08, 2021, 02:01 PM ISTUpdated : May 08, 2021, 02:34 PM IST
ജെ.സി.ബിയുടെ ടയർ ദേഹത്ത് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Synopsis

വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ. മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.  

കോഴിക്കോട്: കളിക്കുന്നതിിനിടെ ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുുണാന്ത്യം.  മുക്കം ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്‍റെ മകൻ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു  സംഭവം.

ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ. മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

അൽപ സമയത്തിന് ശേഷം ഭക്ഷണം നൽകാൻ തിരക്കിയപ്പോയാണ്, വീട്ടുകാർ അപകടം കണ്ടത്. ഉടൻ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങൾ: ആയിശ ഫൈഹ, മുഹമ്മദ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ