വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Published : Jul 02, 2024, 11:24 PM IST
 വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Synopsis

വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊയിലാണ്ടി പുറക്കാട് കിഴക്കേക്കണ്ടംകുനി ശ്രീജേഷാണ്(41) മരിച്ചത്. ഇന്ന് ഉയ്യയോടെയാണ് സംഭവം. അപകടം നടക്കുമ്പോ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അയൽവാസികളാണ് ശ്രീജേഷിനെ ഷോക്കേറ്റ നിലയിൽ ആദ്യം കാണുന്നത്.

വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീജേഷിന്റെ അച്ഛന്‍: ശ്രീധരന്‍. അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കള്‍: ശ്രേയലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്.  സഹോദരങ്ങള്‍: സജിനി, സൗമ്യ.

Read More :  കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി