3,91,000 രൂപ പിഴ, കടകളിലും ഹോട്ടലുകളിലും ആയി 10 ദിവസം 420 പരിശോധന; അധിക വില ഈടാക്കൽ അടക്കം ശബരിമലയിൽ 49 കേസ്

Published : Dec 02, 2024, 04:08 PM IST
 3,91,000 രൂപ പിഴ, കടകളിലും ഹോട്ടലുകളിലും ആയി 10 ദിവസം 420 പരിശോധന; അധിക വില ഈടാക്കൽ അടക്കം ശബരിമലയിൽ 49 കേസ്

Synopsis

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി

ശബരിമല: സന്നിധാനത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായി ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ മൂന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുന്നത്.  

സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 പരിശോധന നടത്തു. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി.

ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം ഉറപ്പാക്കുക, ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ അളവിലും തൂക്കത്തിലും തീർഥാടർക്ക് ലഭ്യമാക്കുക, അമിത വില ഈടാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ട് പരിശോധന വ്യാപകമാക്കിയതായും വരുംദിവസങ്ങളിലും തുടരുമെന്നും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായർ പറഞ്ഞു. 

ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ പരിശോധനയും ശക്തമാണ്. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായർ, ഡ്യൂട്ടി മജിസ്‌ട്രേറ്റായ ഡെപ്യൂട്ടി കളക്ടർ എ. വിജയൻ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.കെ. ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സന്നിധാനത്തെ പരിശോധനകൾക്ക് നേതൃത്വം നൽകി.

കനത്ത മഴയും മൂടൽ മഞ്ഞും; ശബരിമലയിലേക്കുള്ള കാനനപാതയായ സത്രം-പുല്ലുമേട് വഴി അയ്യപ്പ ഭക്തരെ ഇന്ന് കടത്തി വിടില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ