
കോഴിക്കോട്: കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് (43) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി-വടകര റോഡില്‍ മുക്കടത്തും വയലില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിലും മറ്റുള്ളവരെയും വിവരം അറിയിച്ചു. ആംബുലന്‍സ് എത്തിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവാഹിതനായ രതീഷിന് രണ്ട് മക്കളുണ്ട്.
മറ്റൊരു സംഭവത്തിൽ കഴക്കൂട്ടത്ത് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്റർ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ് എൻ ജംഗ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ആലപ്പുഴയിലും സമാന സംഭവം നടന്നിരുന്നു. ബൈക്ക് ഓടയിൽ വീണ് 51കാരന് ആലപ്പുഴയിൽ ദാരുണാന്ത്യം സംഭവിച്ചത്. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തിൽ ഡി. അനൂപ്(51) ആണ് മരിച്ചത്. കാർത്തികപ്പളളി - കായംകുളം റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് ഓടയിലേക്ക് വീണ അനൂപിനെ രാത്രി വൈകിയാണ് നാട്ടുകാർ ശ്രദ്ധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam