തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 430 ലിറ്റർ സ്പിരിറ്റ് പിടികൂടി

Published : Jan 30, 2019, 02:36 PM IST
തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 430 ലിറ്റർ സ്പിരിറ്റ് പിടികൂടി

Synopsis

മഹേഷിന്‍റെ വീടിനു പുറകിലെ ഷെഡിൽ നിന്നും 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 420 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. വിനോദിന്‍റെ വീട്ടിൽ നിന്നും 10 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തിരുന്നു.

തൃശൂർ: തൃശൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 430 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ  മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്, വള്ളിവട്ടം സ്വദേശി പുവ്വത്തും കടവിൽ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴി വളർത്തുന്നതിനായി ഉണ്ടാക്കിയ ഷെഡിന്‍റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്. 

എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്‍റെ വീട്ടിൽ നിന്നും 10 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വള്ളിവട്ടത്തെ പുവ്വത്തും കടവിൽ മഹേഷിന്‍റെ വീട്ടിലെ സ്പിരിറ്റ് ശേഖരത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് പുലർച്ചെ നടത്തിയ റെയ്ഡിലാണ് മഹേഷിന്‍റെ വീടിനു പുറകിലെ ഷെഡിൽ നിന്നും 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 420 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. സമീപകാലത്ത് ജില്ലയിൽ നടന്ന പ്രധാന സ്പിരിറ്റ് വേട്ടകളിൽ ഒന്നാണിത്. ഇരിങ്ങാലക്കുട എക്സൈസ് സിഐ രാജീവ് ബി നായർക്കാണ് തുടരന്വേഷണ ചുമതല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന തീരുമാനം; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല, വിജയസാധ്യത കൂടിയ നിയമസഭാ സീറ്റ് വാഗ്ദാനം
പരിശോധനക്ക് ബൈക്ക് തടഞ്ഞപ്പോൾ 23 കാരന് പരുങ്ങൽ, വണ്ടിക്കുള്ളിൽ ഒളിപ്പിച്ചത് 3 എൽഎസ്‍ഡി സ്റ്റാമ്പുകൾ, അറസ്റ്റിൽ