കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താണു, 44കാരന് ദാരുണാന്ത്യം, ബന്ധു രക്ഷപ്പെട്ടു

Published : Sep 07, 2025, 03:51 PM IST
drowned

Synopsis

കുളത്തിൽ നീന്തുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 44കാരൻ കുളത്തിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു

തൃശൂർ: പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദ് (44) ആണ് മരിച്ചത്. കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചത്. മുടിക്കോട് ചാത്തംകുളത്തിലാണ് സംഭവം ഉണ്ടായത്. വിനോദ് കുളത്തിൽ നീന്തുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു എന്ന് ദക്‌സാക്ഷികൾ പറഞ്ഞു. കാൽ വഴുതി വീണയാളെ ഉടൻ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയെങ്കിലും വിനോദിനെ രക്ഷിക്കാനായില്ല. തുടർന്ന് തൃശൂരിൽ നിന്നുളള അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പീച്ചി പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

സ്‌കൂബ ഡൈവർ അനൽജിത്താണ് മൃതദേഹം പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ രാജേഷ് എം.ജി, സ്‌കൂബ ഡൈവർ അനൽജിത്ത്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഗുരുവായൂരപ്പൻ, കൃഷ്ണപ്രസാദ്, ജയേഷൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

64 കലകളുടെ പ്രതീകമായി 64 വനിതകൾ; പ്രായം 10 മുതൽ 71 വരെ, മലപ്പുറത്ത് ചരിത്രം കുറിക്കാൻ സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചവാദ്യ സംഘം
'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ