ബിവറേജിൽ നിന്ന് വാങ്ങിയ മദ്യവുമായി ബാറിലേക്ക് കുടിക്കാൻ കയറിയ 45കാരനെ ബാർ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി

Published : Jan 01, 2024, 12:31 AM IST
ബിവറേജിൽ നിന്ന് വാങ്ങിയ മദ്യവുമായി ബാറിലേക്ക് കുടിക്കാൻ കയറിയ 45കാരനെ ബാർ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി

Synopsis

ഉടനെ ബാർ ജീവനക്കാർ സുനിലിനെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിൽ തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറോജിൽ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ  ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.

തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറേജിന് സമീപം ബാർ  നടത്തുന്നതിന് തമിഴ്നാട് സർക്കാർ കരാർ അടിസ്ഥാനത്തിൽ ലൈസൻസ് നൽകും. മദ്യപിക്കാൻ എത്തുന്നവർ തമിഴ്നാട് ബിവറേജിന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറിൽ വച്ച് മദ്യപിക്കുന്നതാണ് രീതി. ആറു മണിയോടെ സുനിൽ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോൾ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.

ഉടനെ ബാർ ജീവനക്കാർ സുനിലിനെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ബാറിലെ ജീവനക്കാരനായ ശങ്കരൻ സംഭവ ശേഷം ഒളിവിൽ പോയി. കളിയിക്കാവിള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം