
കോഴിക്കോട്: കർണടകയിലെ നഞ്ചൻകോട് മുന്തിരിത്തോട്ടം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫറോക്ക് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മായനാട് സ്വദേശി ബിസ്മില്ല ഖൈർ വീട്ടിൽ കെ അർഷാദിനെയാണ് ടൗൺ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. 2016ലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
മുന്തിരിത്തോട്ടത്തിന്റെ പേര് പറഞ്ഞ് ഇയാൾ ഫറോക്ക് സ്വദേശി കുര്യൻ ജേക്കബിന്റെ പക്കൽ നിന്ന് 47,75,000 രൂപ പലപ്പോഴായി കൈവശപ്പെടുത്തുകയായിരുന്നു. എന്നാൽ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ കുര്യൻ പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ഉടൻ അർഷാദ് തമിഴ്‌നാട്ടിലേക്ക് മുങ്ങി. വർഷങ്ങളോളം തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ മാറി താമസിച്ച പ്രതി കഴിഞ്ഞ ദിവസം കോഴിക്കോട് മൂഴിക്കലിലെ സഹോദരിയുടെ വീട്ടിൽ എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രപൂർവം ഇയാളെ വലയിലാക്കുകയായിരുന്നു.
എസ്‌ഐ പികെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിലാഷ്, അരുൺ കുമാർ, സിപിഒമാരായ അരുൺ, സുഭിനി എന്നിവരാണ് അർഷാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
READ MORE: അമിത വേഗത്തിൽ ബസ്, പാലത്തിൽ ഓവർ ടേക്കിന് ശ്രമിക്കവെ മീൻ വണ്ടിയിൽ ഇടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam