
ചേർത്തല: അയൽവാസിയായ ഒമ്പതു വയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ 47 വയസുകാരനു തടവും പിഴയും. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ്(അമ്പിളിക്കുട്ടൻ-47)-നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി മൂന്നു വർഷം തടവിനും 25000 പിഴയും വിധിച്ചത്.
വീട്ടിൽ അച്ഛനും അമ്മയും പുറത്തു പോയ സമയം വീടിനടുത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിക്കു നേരേ അതിക്രമം നടത്തിയതിനായിരുന്നു പൊലീസ് കേസ്. 2019ൽ പട്ടണക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 15 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു. എസ്ഐമാരായ അമൃത് രംഗൻ, ജിജിൻ ജോസഫ്, സിപിഒ ആശ, പ്രിയ എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.
Read also: യുവതിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകി, വൈക്കം പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; അതൃപ്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam