ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പടെ വയനാട്ടില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ക്ക് രോഗമുക്തി

Web Desk   | Asianet News
Published : Aug 15, 2020, 07:47 PM IST
ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പടെ വയനാട്ടില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ക്ക് രോഗമുക്തി

Synopsis

 ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി.  

കല്‍പ്പറ്റ: ഉറവിടമറിയാത്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ വയനാട്ടില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ

വിദേശത്ത് നിന്ന് എത്തിയവര്‍ (രണ്ട് പേര്‍): യു.എ.ഇയില്‍ നിന്നു തിരിച്ചെത്തിയ കമ്പളക്കാട് സ്വദേശിനി (27), ഖത്തറില്‍ നിന്നെത്തിയ വൈത്തിരി സ്വദേശി(21). 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ (അഞ്ച് പേര്‍):  മൈസൂരില്‍ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശിനി (22), ബാംഗ്ലൂരില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (33), ഉന്‍സൂരില്‍ നിന്നെത്തിയ എടവക സ്വദേശിനി (21), തമിഴ്നാട്ടില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശിനി (30), ബാംഗ്ലൂരില്‍ നിന്നെത്തിയ പുതുശ്ശേരി സ്വദേശി (33).

സമ്പര്‍ക്കം വഴി (39 പേര്‍): വാളാട് സമ്പര്‍ക്കത്തിലുള്ള പുരുഷന്‍മാര്‍ എട്ട്, സ്ത്രീകള്‍ ആറ്, ഒരു കുട്ടി, പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള പുരുഷന്മാര്‍ അഞ്ച്, സ്ത്രീകള്‍ മൂന്ന്, ഒരു കുട്ടി. ചൂരല്‍മല സമ്പര്‍ക്കത്തിലുളള  പുരുഷന്മാര്‍ (73, 37), സ്ത്രീ  (44), മാനന്തവാടി സമ്പര്‍ക്കത്തിലുളള ദ്വാരക സ്വദേശികള്‍ പുരുഷന്മാര്‍ (52, 27), സ്ത്രീകള്‍ (48, 21), കുട്ടി (11), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (60), മുള്ളന്‍കൊല്ലി സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശിനി (15), നല്ലൂര്‍നാട് ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുളള മീനങ്ങാടി സ്വദേശിനി(40), വെങ്ങപ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (36),  വെങ്ങപ്പള്ളി സ്വദേശി(37), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ചെത്തിയ കാരക്കാമല സ്വദേശി(23), മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഒരു വിദ്യാര്‍ഥി. 

ഉറവിടം വ്യക്തമല്ലാത്തവര്‍ (രണ്ട് പേര്‍): മാനന്തവാടി പുതിയേടം കോളനി നിവാസി (21), കമ്മന സ്വദേശി (30). ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 239 പേരാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2776 പേരാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു