വയനാട്ടില്‍ ചെള്ളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു

By Web TeamFirst Published Jun 22, 2020, 9:48 PM IST
Highlights

രോഗം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ ആറിനാണ് സോഫിയക്ക് പനി തുടങ്ങിയത്.

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ചെള്ളുപനി മരണം. തൊഴിലുറപ്പ് തൊഴിലാളിയായ മാനന്തവാടി തവിഞ്ഞാല്‍ വിമലനഗര്‍ കപ്പലുമാക്കല്‍ കെ.സി. ജോസഫിന്റെ ഭാര്യ സോഫിയ (49) ആണ് മരിച്ചത്. രോഗം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ ആറിനാണ് സോഫിയക്ക് പനി തുടങ്ങിയത്. എട്ടിന് തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഭേദമാകാത്തതിനെ തുടര്‍ന്ന് 11-ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 

ഇവിടെ നിന്ന് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശിപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന സോഫിയ  മേയ് 30-ന് ഡോക്സി സൈക്ലിന്‍ ഗുളിക കഴിച്ചിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജില്ലയില്‍  ചെള്ളുപനി ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. സിയ, ശില്‍പ്പ എന്നിവരാണ് സോഫിയയുടെ മക്കള്‍.

click me!