ആലപ്പുഴയിൽ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ

Published : Dec 24, 2023, 07:13 AM IST
ആലപ്പുഴയിൽ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ

Synopsis

സംഭവത്തിൽ മര്‍ദ്ദനമേറ്റവരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരോട് തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെടും

ആലപ്പുഴ: ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധക്കാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച് പ്രതികൾ. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസും നൽകിയ ഹർജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. ഗൺമാൻ മർദ്ദിക്കുന്നത് കണ്ടില്ലെന്നായിരുന്നു സംഭവത്തിൽ മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രതികരണം. 

സംഭവത്തിൽ മര്‍ദ്ദനമേറ്റവരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരോട് തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെടും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് നൽകും. കേസിൽ ഗൺമാൻ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികൾ. ഇവരെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പൊലീസ് പറയുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്