കോഴിക്കോട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 35 കേസുകളും സമ്പർക്കം വഴി

Web Desk   | Asianet News
Published : Aug 02, 2020, 07:27 PM IST
കോഴിക്കോട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 35 കേസുകളും സമ്പർക്കം വഴി

Synopsis

ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പേർ കൂടി കൊവിഡ് പേസിറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു.

ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 130 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 80 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 201 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സിയിലും 53 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.സിയിലും 27 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 4 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. 

ഇതുകൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശ്ശൂർ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും, രണ്ട് മലപ്പുറം സ്വദേശികളും ചികിത്സയിലാണ്.

വിദേശത്ത് നിന്ന് എത്തിയവര്‍

വടകര - 1 പുരുഷന്‍ (45), പേരാമ്പ്ര -  1 പുരുഷന്‍ (58)

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടല്‍ തൊഴിലാളികള്‍ - 8 പുരുഷന്‍ (17,29,29,30,31,45,58,61), കുന്ദമംഗലം-1  പുരുഷന്‍(45), വടകര - 1  പുരുഷന്‍(35)

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍ സ്വദേശികള്‍ മൂന്നുപേര്‍ പുരുഷന്‍മാര്‍ - (33,48), ആണ്‍കുട്ടി - (7). അഴിയൂര്‍ - 4  പുരുഷന്‍മാര്‍(36,39,40,66), വടകര - 5 പുരുഷന്‍ (32),സ്ത്രീകള്‍ (19,20,36), പെണ്‍കുട്ടി (15). ഒഞ്ചിയം - 2 സ്ത്രീകള്‍ (63,48), മാവുര്‍ - 4 പുരുഷന്‍മാര്‍ (21,36,48,50), ഉണ്ണികുളം - 3 പുരുഷന്‍മാര്‍ (42,44,75), നരിപ്പറ്റ - 3 പുരുഷന്‍(56), സ്ത്രീ (46), ആണ്‍കുട്ടി (3). മേപ്പയ്യൂര്‍ - 3 പുരുഷന്‍മാര്‍ (23,46), സ്ത്രീ(50).തിരുവള്ളൂര്‍ -2 പുരുഷന്‍(33), സ്ത്രീ (19).എടച്ചേരി  -1 സ്ത്രീ (46), വില്യാപ്പള്ളി  -1 പുരുഷന്‍(50), കീഴരിയൂര്‍  -1 പുരുഷന്‍(50), പേരാമ്പ്ര  -1  സ്ത്രീ (35), പനങ്ങാട് -1  പുരുഷന്‍ (26), ചക്കിട്ടപ്പാറ  -1  സ്ത്രീ (22).

ഉറവിടം വ്യക്തമല്ലാത്തവര്‍ 

കൊയിലാണ്ടി -1 പുരുഷന്‍(66), കോഴിക്കോട് കോര്‍പ്പറേഷന്‍ -1 പുരുഷന്‍(35) ഡിവിഷന്‍ 33, പനങ്ങാട് -1 പുരുഷന്‍ (66).

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരുമകളുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഏറില്‍ തലയ്ക്ക് ആഴത്തില്‍ മുറിവ്
ജനറേറ്റർ വേണ്ട, ഇന്ധനവും വേണ്ട, ഇനി പകൽ വെളിച്ചത്തിൽ വോട്ട് തേടാം, തെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ വിപ്ലവം വരുന്നു