'വീടിനടുത്ത് ഇറക്കാം'; സ്കൂൾ വിട്ട് ബസ് കാത്തുനിന്ന 17കാരിയെ ഓട്ടോയിൽ കയറ്റി പീഡന ശ്രമം, 50 വയസുകാരൻ പിടിയിൽ

Published : Jul 30, 2025, 07:34 PM ISTUpdated : Jul 30, 2025, 07:35 PM IST
Auto driver arrested

Synopsis

വിദ്യാര്‍ത്ഥിനി വാഹനം നിര്‍ത്താനാവശ്യപ്പെട്ട് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ട് മുങ്ങി.

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊടുവള്ളി വാവാട് പേക്കണ്ടിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍(50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്‌സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

വൈകീട്ടോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് കാത്തു നില്‍കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഗഫൂര്‍ തന്റെ ഓട്ടോയില്‍ നിര്‍ബന്ധിപ്പിച്ച് കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിച്ച സ്ഥലത്ത് വെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനി വാഹനം നിര്‍ത്താനാവശ്യപ്പെട്ട് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ട് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിധിന്‍, ജിബിഷ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കുന്ദമംഗലത്ത് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുകാർ കണ്ടില്ല, രണ്ടര വയസുകാരി മുറിക്കുള്ളിൽ കയറി കുറ്റിയിട്ടു, വിവരമറിഞ്ഞ് പാഞ്ഞെത്തി രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയ‍ർഫോഴ്സ്
കിടപ്പുമുറിയിലെ ജനലിലൂടെ അകത്തേക്ക് വന്ന കൈ കുഞ്ഞിന്റെ കാലിൽ തട്ടി; കരച്ചിൽ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ സിസിടിവിയിൽ കണ്ടത് മോഷണ ശ്രമം