പത്താം ക്ലാസിലെ പ്രണയം; 35 വര്‍ഷത്തിന് ശേഷം പൂർവ്വ വിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടി, പിന്നാലെ ഒളിച്ചോട്ടം

Published : Mar 12, 2023, 03:17 PM IST
പത്താം ക്ലാസിലെ പ്രണയം; 35 വര്‍ഷത്തിന് ശേഷം പൂർവ്വ വിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടി, പിന്നാലെ ഒളിച്ചോട്ടം

Synopsis

മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ   മൂവാറ്റുപുഴ സ്വദേശിക്കൊപ്പം പോവുകയായിരുന്നു.

ഇടുക്കി: പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടിയ അൻപതുകഴിഞ്ഞ സുഹൃത്തുക്കള്‍  കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വർഷത്തിനുശേഷം കണ്ടുമുട്ടിയവരാണ് പഴയ പ്രണയം പൊടി തട്ടിയെടുത്ത് വീട്ടുകാരെ ഉപേക്ഷിച്ച് പോയത്.  മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. 

മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ   മൂവാറ്റുപുഴ സ്വദേശിക്കൊപ്പം പോവുകയായിരുന്നു.  മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പരാതി  നൽകി. തന്റെ ഭർത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ഒളിച്ചോടിയെന്ന് മനസിലാവുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇവർ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്.

Read More : 'മലയാളി പൊളിയല്ലേ'; യുവാവ് പറ്റിച്ച 93-കാരി ദേവയാനിയമ്മക്ക് സഹായമൊഴുകിയെത്തി, ലോട്ടറി കച്ചവടം തുടങ്ങി

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്