സാധനം വാങ്ങാൻ കടയിലെത്തി, ആരുമില്ല, 14 കാരിയെ 50 വയസുകാരനായ കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റിൽ

Published : Aug 28, 2024, 01:13 AM IST
സാധനം വാങ്ങാൻ കടയിലെത്തി, ആരുമില്ല, 14 കാരിയെ 50 വയസുകാരനായ കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റിൽ

Synopsis

ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

മാന്നാർ: ആലപ്പുഴയിൽ സാധനം വാങ്ങുവാനായി കടയിൽ എത്തിയ പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം കട നടത്തി വന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാറി (50) നെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിന് മുൻപ് മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു.

Read More : ദില്ലിയിലെ ഹോസ്റ്റലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്