51.5 കിലോ, 97 സെ.മീ നീളം; അഞ്ചലില്‍ കായ്ച്ചത് ലോകത്തെ ഭീമന്‍ ചക്ക

Published : May 13, 2020, 09:44 AM ISTUpdated : May 14, 2020, 02:41 PM IST
51.5 കിലോ, 97 സെ.മീ നീളം; അഞ്ചലില്‍ കായ്ച്ചത് ലോകത്തെ ഭീമന്‍ ചക്ക

Synopsis

ഭീമന്‍ ചക്ക ബന്ധുക്കളുടെ സഹായത്തോടെ കയറില്‍ക്കെട്ടിയാണ് ഇറക്കിയത്. തൂക്കി നോക്കിയ ശേഷം തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരെ അറിയിച്ചു.  

കൊല്ലം: ലോകത്തെ ഏറ്റവും വലിയ ചക്ക വിളഞ്ഞത് കൊല്ലം അഞ്ചലില്‍. ഇടമുളക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിക്കുട്ടിയുടെ വീട്ടിലാണ് ഭീമന്‍ തേന്‍വരിക്കച്ചക്ക കായ്ച്ചത്. 51.5 കിലോ ഭാരവും 97 സെന്റിമീറ്റര്‍ നീളവുമുള്ള ചക്ക, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയതാണ്. പുണെയിലെ ചക്കക്കായിരുന്നു വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. 42.72 കിലോ തൂക്കവും 57.15 നീളവുമുണ്ടായിരുന്നു പുണെ ചക്കക്കായിരുന്നു ഗിന്നസ് റെക്കോര്‍ഡ്.

ഭീമന്‍ ചക്ക ബന്ധുക്കളുടെ സഹായത്തോടെ കയറില്‍ക്കെട്ടിയാണ് ഇറക്കിയത്. തൂക്കി നോക്കിയ ശേഷം തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്‌സ് അധികൃതര്‍ എത്തുമെന്ന് ജോണിക്കുട്ടി വ്യക്തമാക്കി. ഭീമന്‍ ചക്ക കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരനാണ് ജോണിക്കുട്ടി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോളേജ് പരിസരത്ത് നഗ്നതാ പ്രദര്‍ശനം; കൊട്ടാരക്കരയിൽ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പെൺകുട്ടി, കേസെടുത്ത് പോലീസ്
മേയര്‍ വി.വി. രാജേഷിനെ തള്ളി കലക്ടർ അനുകുമാരിയുടെ റിപ്പോർട്ട്; 'ഒറ്റ ദിവസം കൊണ്ടല്ല വൃത്തിയാക്കിയത്, മൂന്ന് ദിവസമെടുത്തു'