മൂന്ന് വർഷത്തോളമായി മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Published : Mar 20, 2019, 08:23 PM IST
മൂന്ന് വർഷത്തോളമായി മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Synopsis

ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയും മാതാവും അനിയനും കൂടി കായംകുളം സി ഐ സാബു പി കെയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ ആക്ട് പ്രകാരവും ബലാത്സഗ ശ്രമത്തിനും കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്

കായംകുളം: കായംകുളം സ്വദേശിയായ 19 കാരിയായ മകളെ കഴിഞ്ഞ 3 വർഷമായി ശാരീരികവും മാനസികവുമായി പീഠിപ്പിച്ചു വന്ന 52 കാരനായ പിതാവിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം മദ്യപിച്ച് വീട്ടിൽ വന്ന് പെൺകുട്ടിയേയും സഹോദരനേയും അമ്മയേയും ഉപദ്രവിക്കുന്ന പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്യുമായിരുന്നു.

ഉപദ്രവം സഹിക്കവയ്യാതെ പെൺകുട്ടിയുടെ അമ്മ പ്രതിയുടെ സഹോദരങ്ങളെ വിവരം അറിയിച്ചിരുന്നു. ഇവർ പ്രതിയെ കണ്ട് ഇനി മേലിൽ ഇത്തരത്തിൽ ആവർത്തിക്കരുതെന്ന് പല തവണ താക്കീത് നൽകിയിരുന്നുവെങ്കിലും ഇയാളുടെ ഉപദ്രവം കൂടുകയായിരുന്നു.

ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയും മാതാവും അനിയനും കൂടി കായംകുളം സി ഐ സാബു പി കെയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ ആക്ട് പ്രകാരവും ബലാത്സഗ ശ്രമത്തിനും കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം