മനുഷ്യനും കൃഷിക്കും ഭീഷണി; ഒറ്റപ്പാലത്ത് 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

By Web TeamFirst Published Dec 25, 2022, 6:33 PM IST
Highlights

54 പന്നികളെയാണ് വെടിവെച്ച് കൊന്നത്. കൃഷിനശിപ്പിക്കലും ജന ജീവനുള്ള ഭീഷണിയും കണക്കിലെടുത്ത് നഗരസഭ കൗൺസിലർമാരുടെ അപേക്ഷയിലാണ് നടപടി.

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം നഗരസഭ പരിധിയിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷിനശിപ്പിക്കലും ജന ജീവനുള്ള ഭീഷണിയും കണക്കിലെടുത്താണ് നടപടി. 54 പന്നികളെയാണ് വെടിവെച്ച് കൊന്നത്. നഗരസഭ കൗൺസിലർമാരുടെ അപേക്ഷയിലാണ് നടപടി. പന്നിക്കളെ വെടിവെയ്ക്കുന്ന പാനലിലുള്ള സുരേഷ് ബാബു, സി സുരേഷ് ബാബു, വി ദേവകുമാർ, വിജെ ജോസഫ്, എൻ അലി, വി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. 

പാലക്കാട്‌ കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെയാണ് കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. ഈ മേഖലകളിൽ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളിൽ നിന്നായി 21 കാട്ടുപന്നികളെ പിടികൂടി വെടിവെച്ച് കൊന്നത്.

Also Read: കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലഞ്ഞ് കർഷകർ; വെടിവെക്കാന്‍ അനുമതിയുണ്ട്, പക്ഷേ....

click me!