ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് 54 കാരന് 10 വർഷം കഠിന തടവ്, പിഴയുമൊടുക്കണം

Published : Mar 22, 2024, 12:01 AM IST
ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് 54 കാരന് 10 വർഷം കഠിന തടവ്, പിഴയുമൊടുക്കണം

Synopsis

ശിക്ഷ കാലാവധി ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുന്ന പക്ഷം 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.

പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് പത്തുവർഷം കഠിന തടവും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. പുലാമന്തോൾ ടി.എൻ പുരം വടക്കേക്കര ശങ്കരൻതൊടി വീട്ടിൽ ശിവദാസനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്.  2022നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പിഴയടച്ചില്ലെങ്കിൽ പത്തുമാസം അധിക തടവും അനുഭവിക്കണം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുന്ന പക്ഷം 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി. അലവി, സുനിൽ പുളിക്കൽ, സബ് ഇൻസ്‌പെക്ടർ സി.കെ നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്വപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 10 സാക്ഷികളെ വിസ്തരിച്ചു. കേസിൽ 16 രേഖകൾ ഹാജരാക്കി. വിചാരണക്കൊടുവിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് ശിവദാസനെ കോടതി കഠിനതടവിന് ശിക്ഷിച്ചത്. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.

Read More : ഭക്ഷണത്തെ ചൊല്ലി വഴക്ക്, ഷാനു മിണ്ടാതായി, ഒറ്റയ്ക്കുള്ളപ്പോൾ കൊലപാതകം; 64 കാരൻ മരുമകളെ കൊന്നതിന് പിന്നിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്