ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ ദാരുണ അപകടം: ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

Published : Mar 21, 2024, 11:00 PM IST
ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ ദാരുണ അപകടം: ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

Synopsis

കൊയിലാണ്ടിയിൽ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് വീണ് യുവാവും മരിച്ചു

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതിനിടെ മാവേലി എക്സ്പ്രസിൽ നിന്ന് വീണ് യുവാവും മരിച്ചു. കൊയിലാണ്ടിയിലാണ് അപകടം നടന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീഴുകയായിരുന്നു. മലപ്പുറം സ്വദേശി റിൻഷാദ്  ആണ് മരിച്ചത്. റിൻഷാദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് കൂടെ ഉണ്ടായിരുന്ന വിനിൽ എന്നയാൾക്ക് പരിക്കേറ്റു. റിൻഷാദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിനിൽ ചികിത്സയിലാണ്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്